മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നിങ്ങളുടെ പ്രൊ​ഫൈൽ പിക് ഇനി ആർക്കും സ്ക്രീൻഷോട്ട് എടുക്കാനാകില്ല, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

നിങ്ങളുടെ പ്രൊ​ഫൈൽ പിക് ഇനി ആർക്കും സ്ക്രീൻഷോട്ട് എടുക്കാനാകില്ല, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

നിരവധി വാട്സ്ആപ്പ് (Whatsapp) ഉപയോക്താക്കളുടെ ഒരുപാട് നാളായുള്ള മറ്റൊരു ആഗ്രഹം കൂടി സഫലമാകാൻ പോകുന്നു. സ്വന്തം പ്രൊ​ഫൈൽ പിക്ചർ മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കളിലേക്ക് എത്താൻ പോകുന്നു. സ്വകാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പ് ഈ പുതിയ ഫീച്ചർ അ‌വതരിപ്പിക്കുക.

മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്ന് വാട്സ്ആപ്പ് ഉപയോക്താക്കളെ തടയുന്ന ഒരു പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഈ ഫീച്ചർ എത്തുന്നതോടെ ഉപയോക്താവിൻ്റെ സമ്മതമില്ലാതെ അ‌യാളുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്യുന്നതും ഷെയർ ചെയ്യന്നതും തടയാനും സ്വകാര്യത സുരക്ഷിതമാക്കാനും കഴിയും.

പുതിയ ഫീച്ചർ എത്തിയ ശേഷം ഈ ഫീച്ചർ ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഏതെങ്കിലും പ്രൊ​ഫൈൽ പിക്ചർ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ, ''ആപ്പ് നിയന്ത്രണങ്ങൾ മൂലം സ്ക്രീൻഷോട്ട് എടുക്കാനാകില്ല'' എന്ന അ‌റിയിപ്പ് ആണ് കാണുക. ഈ ഫീച്ചർ ബീറ്റ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെ സ്ക്രീൻഷോട്ടും വാബീറ്റഇൻഫോ റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്.

സ്‌നാപ്ചാറ്റ്, പേടിഎം, ഗൂഗിൾ പേ പോലുള്ള പേയ്‌മെൻ്റ് ആപ്പുകളിലേതിന് സമാനമായാണ് ഈ വാട്സ്ആപ്പ് ഫീച്ചർ പ്രവർത്തിക്കുക. ഇത് ചില സാഹചര്യങ്ങളിൽ ആപ്പിൻ്റെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുന്നു. എങ്കിലും ഫോണോ ക്യാമറയോ പോലുള്ള മറ്റുമാർഗങ്ങൾ ഉപയോഗിച്ച് മറ്റൊരാളുടെ പ്രൊഫൈൽ ചിത്രത്തിൻ്റെ ഫോട്ടോ എടുക്കാൻ കഴിയും.

എങ്കിലും ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്നതാണ് വാട്സ്ആപ്പ് ഉദ്ദേശിക്കുന്നത്. അ‌തുവഴി തങ്ങളുടെ പ്ലാറ്റ്ഫോം കൂടുതൽ വിശ്വാസ്യത നിറഞ്ഞതാക്കാൻ വാട്സ്ആപ്പിന് സാധിക്കുന്നു. പ്രൊഫൈൽ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതിലൂടെ ആൾമാറാട്ടം പോലുള്ളവ തടയാൻ സാധിക്കും. കൂടാതെ ചിത്രങ്ങൾ മറ്റുവിധത്തിൽ ദുരുപയോഗം ചെയ്യുന്നതും ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

നിലവിൽ ഏതാനും ബീറ്റ ടെസ്റ്ററുകൾക്ക് മാത്രം ലഭ്യമായിട്ടുള്ള ഈ സ്‌ക്രീൻഷോട്ട് ബ്ലോക്ക് ഫീച്ചർ വരും ആഴ്ചകളിൽ എല്ലാവർക്കും ലഭ്യമാക്കുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. 2019-ൽ മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്ന ഫീച്ചർ വാട്സ്ആപ്പ് അ‌വതരിപ്പിച്ചിരുന്നു. അ‌തിന്റെ അ‌ടുത്ത ഘട്ടമാണ് സ്ക്രീൻഷോട്ട് ബ്ലോക്ക് ഫീച്ചർ.
ഉപയോക്താക്കൾക്ക് പ്രയോജനപ്രദമാകുന്ന നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. എഐ ഡീപ് ഫേക്കുകൾ പോലുള്ള വെല്ലുവിളികൾ മറികടക്കാൻ വാട്സ്ആപ്പ് ഇപ്പോൾ ഒരു ഡെഡിക്കേറ്റഡ് ഫാക്ട് ചെക്ക് ചാറ്റ്ബോട്ട് തയാറാക്കുന്നുണ്ട് എന്നും ഇത് തെറ്റായ വിവരങ്ങൾ സൃഷ്ടിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും തടയുമെന്നും പുതിയ റിപ്പോർട്ടുകൾ പറയുന്നു.

ഇതിനുപുറമേ യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്താൻ സ്റ്റാറ്റസ് ട്രേയിലും വാട്സ്ആപ്പ് മാറ്റങ്ങൾ കൊണ്ടുവരാൻ പോകുകയാണ്. സ്റ്റാറ്റസ് അപ്‌ഡേറ്റ് ട്രേയ്‌ക്കായി പുതുക്കിയ യൂസർ ഇൻ്റർഫേസ് വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. "ആൻഡ്രോയിഡ് 2.24.4.23" ബിൽഡിലാണ് മാറ്റം കണ്ടെത്തിയത്. ടാബ് തുറന്നാൽൽ സ്റ്റാറ്റസ് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ 'അപ്‌ഡേറ്റ്സ്' ടാബിൽ പുതിയ സ്റ്റാറ്റസ് ട്രേ മുകളിലായി സ്ഥാപിക്കും.
ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് സമാനമായ ഫോർമാറ്റിൽ സ്റ്റാറ്റസ് പ്രദർശിപ്പിക്കും. ബീറ്റ ടെസ്റ്റർമാർക്കായി പുതിയ സ്റ്റാറ്റസ് ട്രേ അ‌പ്ഡേറ്റും ഉടൻ മെറ്റ പുറത്തിറക്കും എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് പറയുന്നത്. ചാനൽസ് ഫീച്ചർ എത്തിയതോടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ദൃശ്യമാകുന്ന രീതിയിൽ മാറ്റം വന്നിരുന്നു. പുതിയ അ‌പ്ഡേറ്റ് എത്തുന്നതോ​ടുകൂടി ഇത് വീണ്ടും മാറും എന്നാണ് റിപ്പോർട്ട്.

അ‌തേപോലെ വാട്സ്ആപ്പ് ചാനൽസ് സംവിധാനത്തിനും പുതിയ അ‌പ്ഡേറ്റ് വരുന്നുണ്ട്. വാട്സ്ആപ്പ് ചാനൽ ഓണർഷിപ്പ് ട്രാൻസ്ഫർ ഫീച്ചർ ആണ് വരാൻ പോകുന്ന പുതിയ ഫീച്ചർ. ഇതോടെ ഒരു ചാനലിൻ്റെ നിലവിലെ ഉടമയ്ക്ക് യോഗ്യരായ ഉപയോക്താക്കളുടെ ഒരു ലിസ്റ്റിൽ നിന്ന് ഒരു പുതിയ ഉടമയെ തിരഞ്ഞെടുത്ത് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ കഴിയും.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്