വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇതാ കിടിലനൊരു ഫീച്ചര്‍ തേടി വരുന്നു. അടുത്ത് തന്നെ നിങ്ങള്‍ക്ക് വാട്‌സ്ആപ്പില്‍ വെക്കുന്ന സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാനാവും. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് വേണമെന്ന നിബന്ധന മാത്രമാണ് ഉള്ളത്. അതും നേരിട്ട് തന്നെ ഷെയര്‍ ചെയ്യാം. ഇപ്പോള്‍ നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ഫേസ്ബുക്കിലും വെക്കാനുള്ള സൗകര്യം മെറ്റ നല്‍കിയിട്ടുണ്ട്.
ഇത് വാട്‌സ്ആപ്പില്‍ കൂടി ലഭ്യമാക്കാനുള്ള ഓപ്ഷനാണ് മെറ്റ കൊണ്ടുവരുന്നത്. ഇതിനായി ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിക്കുന്ന ഒരു ഷോര്‍ട്ട് കര്‍ട്ട് വാട്‌സ്ആപ്പ് ഉടന്‍ ലഭ്യമാക്കും. ഇതുവഴി വാട്‌സ്ആപ്പില്‍ വെക്കുന്ന സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്യാനുമാകും.
വാട്‌സ്ആപ്പ് ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാബേറ്റഇന്‍ഫോയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഈ ഫീച്ചറുകള്‍ ഇപ്പോള്‍ വാട്‌സ്ആപ്പ് വികസിപ്പിച്ചെടുത്ത് കൊണ്ടിരിക്കുകയാണ്. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇവ എപ്പോഴാണ് കൊണ്ടുവരികയെന്ന് വ്യക്തമല്ല. എന്നാല്‍ പുതിയ വാട്‌സ്ആപ്പ് ബേറ്റ വേര്‍ഷനില്‍ ഈ ഫീച്ചറുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
അത് എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങിയിട്ടില്ലെന്നാണ് സൂചന. ഈ ഫീച്ചര്‍ ഒരു സജഷന്‍ മോഡലിലാണ് വാട്‌സ്ആപ്പില്‍ ലഭ്യമാവുക. പുതിയ സ്റ്റാറ്റസ് വെച്ച ശേഷം ഒരു ഷോര്‍ട്ട് കട്ട് യൂസര്‍മാര്‍ക്കായി നല്‍കും. യൂസര്‍മാര്‍ക്ക് ഈ ഓപ്ഷന്‍ ആവശ്യമില്ലെങ്കില്‍ ഇത് വേണ്ടെന്ന് വെക്കാനുള്ള ഓപ്ഷനും സെറ്റിംഗ്‌സിലുണ്ട്.
നമ്മള്‍ തന്നെ ഈ ഷോര്‍ട്ട് കര്‍ട്ട് തെരഞ്ഞെടുത്താലോ ഇന്‍സ്റ്റഗ്രാമില്‍ ഈ സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്യാനാവൂ. വാട്‌സ്ആപ്പ് നേരിട്ട് ഈ സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യില്ല. അതായത് നമ്മുടെ ഷെയറിംഗ് എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ പൂര്‍ണ നിയന്ത്രണം നമ്മുടെ കൈയ്യില്‍ തന്നെയാവും. അതേസമയം സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഇവ ഫോളോവേഴ്‌സിന് മാത്രമായിരിക്കും ലഭിക്കുക.
കാരണം ഫോളോവേഴ്‌സിന് മാത്രമായിട്ടാണ് ഇവ ഷെയര്‍ ചെയ്യാനാവുക. ഇന്‍സ്റ്റഗ്രാമിന്റെ പ്രൈവസി സെറ്റിംഗ്‌സില്‍ ഇതിനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും. ഏത് സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണമെന്ന് ഇതിലൂടെ നിങ്ങള്‍ക്ക് തീരുമാനിക്കാം. വ്യക്തികള്‍ക്കും അതുപോലെ ബിസിനസ് താല്‍പര്യമുള്ള അക്കൗണ്ടുകള്‍ക്കും ഏറെ ലാഭകരമായ കാര്യങ്ങള്‍ ഈ ഫീച്ചര്‍ വഴി ലഭിക്കും. സമയവും ലാഭിക്കാനാവും.
കാരണം ഒരു ചെറിയ ക്ലിക്കിലൂടെ വാട്‌സ്ആപ്പിലെ സ്റ്റാറ്റസ് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലും ഒരേസമയം ലഭ്യമാവും. വാട്‌സ്ആപ്പില്‍ ജനങ്ങളുടെ കണ്ടന്റിന്റെ വിസിബിളിറ്റിയും റീച്ചും ഉറപ്പായും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബേറ്റ വേര്‍ഷനില്‍ ഇതുവരെ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. അതുകൊണ്ട് ഇവ എന്നാണ് പൂര്‍ണമായ അര്‍ത്ഥത്തില്‍ കൊണ്ടുവരിക എന്നതിന് വാട്‌സ്ആപ്പിന് മാത്രമേ ഉത്തരം നല്‍കാനാവൂ.
Post a Comment