മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സമയം നീട്ടിയില്ല; പാന്‍ അസാധുവായി, ഇനിയെന്തു ചെയ്യും...?

സമയം നീട്ടിയില്ല; പാന്‍ അസാധുവായി, ഇനിയെന്തു ചെയ്യും...?

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 30 ആയിരുന്നു. പല തവണ സമയ പരിധി സര്‍ക്കാര്‍ നീട്ടിയിരുന്നു എങ്കിലും ഇത്തവണ അതുണ്ടായില്ല. ബന്ധിപ്പിക്കാത്തവരുടെ പാന്‍ അസാധുവായി.

അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി ജൂലായ് 31 ആണ്. അതിനും കഴിയില്ല. സജീവമായ ആധാര്‍ കൈവശം ഉണ്ടെങ്കിലേ അതൊക്കെ നടക്കൂ.

പാന്‍ ഇല്ലെന്ന് കണക്കാക്കിയാകും ഇത്തരക്കാര്‍ക്ക് ഇനി സേവനങ്ങള്‍ ലഭിക്കുക. ആദായ നികുതി നിയമങ്ങള്‍ക്ക് വിധേയമായ ഇടത്തെല്ലാം പാന്‍ നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, ഓഹരി ഇടപാടുകള്‍ എന്നിവ. ഇതിനുപുറമെ, ഉയര്‍ന്ന നിരക്കില്‍ ടി ഡി എസ്, ടി സി എസ് എന്നിവയും നല്‍കേണ്ടി വരും. ഇത്തരത്തില്‍ ഈടാക്കിയെ തുക തിരികെ ലഭിക്കുകയുമില്ല. പാന്‍ പ്രവര്‍ത്തന രഹിതമായി തുടര്‍ന്ന കാലയളവിലെ ആദായ നികുതി റീഫണ്ടിന് പലിശയും ലഭിക്കില്ല.

ഇനിയെന്ത് ചെയ്യും ?

2023 മാര്‍ച്ച് 28ലെ വിജ്ഞാപനത്തില്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നുണ്ട്. 1000 രൂപ അടച്ച് പാന്‍ ആധാറുമായി ബന്ധിപ്പിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താലും ഉടനെ പാന്‍ പ്രവര്‍ത്തന ക്ഷമമാവില്ല. 30 ദിവസമെങ്കിലും വേണ്ടി വരും. ഉദാഹരണത്തിന്, പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജൂലായ് പത്തിന് അപേക്ഷിച്ചാല്‍ ഓഗസ്റ്റ് ഒമ്പതിനകമാണ് പാന്‍ പ്രവര്‍ത്തന ക്ഷമമാകുക.

എങ്ങനെ പിഴയടക്കാം ?

ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പണമടച്ച് ആധാറുമായി പാന്‍ ലിങ്ക് ചെയ്യാം. 'ലിങ്ക് ആധാര്‍' ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ഇ-പേ ടാക്‌സ് വഴി പിഴ തുക അടയ്ക്കാം.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്