മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

5.99 ലക്ഷത്തിന് എമ്മാതിരി ഐറ്റംസ്; എക്‌സ്റ്റര്‍ ബേസ് വേരിയന്റില്‍ ഒരുക്കിയിരിക്കുന്നത് ഇവയെല്ലാം

5.99 ലക്ഷത്തിന് എമ്മാതിരി ഐറ്റംസ്; എക്‌സ്റ്റര്‍ ബേസ് വേരിയന്റില്‍ ഒരുക്കിയിരിക്കുന്നത് ഇവയെല്ലാം

എന്‍ട്രി ലെവല്‍ എസ്‌യുവി സെഗ്‌മെന്റാണിപ്പോള്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ പുതിയ യുദ്ധഭൂമി. ടാറ്റ പഞ്ച് ആയിരുന്നു ഇതുവരെ സെഗ്‌മെന്റിന്റെ ചെങ്കോല്‍ കൈയ്യാളിയിരുന്നത്. എന്നാല്‍ താങ്ങാവുന്ന വിലയില്‍ കൈനിറയെ ഫീച്ചറുകളും ഒപ്പം മികച്ച സുരക്ഷയും ഓഫര്‍ ചെയ്ത് ഹ്യുണ്ടായി എക്‌സ്റ്റര്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്.

5.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് കുഞ്ഞന്‍ എസ്‌യുവി ദക്ഷിണ കൊറിയന്‍ ഭീമന്‍മാര്‍ പുറത്തിറക്കിയിരിക്കുന്നത്. സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍, സേഫ്റ്റി, ആകര്‍ഷകമായ വില, മോഹ വില എന്നിവയുടെ ബലത്തില്‍ എക്‌സ്റ്റര്‍ ഇതിനോടകം തന്നെ ശ്രദ്ധ കവര്‍ന്നിരുന്നു. വെറും 5.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലെത്തുന്ന എക്‌സ്റ്റര്‍ ടാറ്റ പഞ്ചിന്റെ നേരിട്ടുള്ള എതിരാളിയാണ്. 

എക്‌സ്റ്ററിന്റെ ടോപ്‌സ്‌പെക് വേരിയന്റില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും നിരവധി സുഖസൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതായി നമുക്കറിയാം. എന്നാല്‍ കുഞ്ഞന്‍ എസ്‌യുവിയുടെ ബേസ് വേരിയന്റില്‍ എന്തൊക്കെയാണ് കൊറിയന്‍ കമ്പനി കാത്ത്‌വെച്ചിരിക്കുന്നതെന്നറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകും. എക്‌സ്റ്ററിന്റെ ഉയര്‍ന്ന ട്രിമ്മുകളില്‍ LED ഹെഡ്‌ലാമ്പ് യൂണിറ്റുകള്‍ ലഭിക്കുമ്പോള്‍ EX വേരിയന്റില്‍ സാധാരണ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഹാലൊജന്‍ ഹെഡ്ലാമ്പുകളുമാണ് വെളിച്ചമേകുക.

ഗ്രില്ല് സാധാരണ ബ്ലാക്ക് മെറ്റീരിയലിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതേസമയം ഉയര്‍ന്ന ട്രിമ്മുകളില്‍ ഗ്ലോസി ബ്ലാക്ക് ഫിനിഷിലാണ് ഗ്രില്‍ വരുന്നത്. വശങ്ങളിലേക്ക് കടന്നാല്‍ വലിയ അലോയ്കള്‍ക്ക് പകരം ബ്ലാക്ക് ആര്‍ച്ചുകളുള്ള 14 ഇഞ്ച് സ്റ്റീല്‍ റിമ്മുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡോര്‍ ഹാന്‍ഡിലുകള്‍ ബ്ലാക്കാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഫെന്‍ഡറിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് പ്ലാസ്റ്റിക്ക് കൊണ്ടാണ് ORVM പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സൈഡ് ബോഡി ക്ലാഡിംഗുകള്‍ക്കും കറുപ്പ് നിറമാണ്. എക്സ്റ്റര്‍ ബേസ് വേരിയന്റിന് റൂഫ്‌റെയിലുകള്‍ കാണാനാകില്ല. കാറിന് എസ്യുവി ലുക്ക് നല്‍കുന്ന റൂഫ് റെയിലുകള്‍ ഉയര്‍ന്ന വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ ബേസ് വേരിയന്റ് തെരഞ്ഞെടുക്കുന്നവര്‍ക്കും LED ടെയില്‍ ലാമ്പുകള്‍ ലഭിക്കുമെന്നതാണ് ഒരു മെച്ചം.

കുറഞ്ഞ ബജറ്റില്‍ ഫീച്ചര്‍ റിച്ച് കാര്‍ നോക്കുന്നവര്‍ക്ക് എക്‌സ്റ്ററിന്റെ ബേസ് ട്രിമ്മും ഒരുപാട് വാഗ്ദാനം ചെയ്യുന്നു. 6 എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ബര്‍ഗ്ലാര്‍ അലാറം, ഹൈ-സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്കിംഗ്, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ അണ്‍ലോക്ക്, കീലെസ് എന്‍ട്രി, എല്ലാ സീറ്റുകള്‍ക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നീ സുരക്ഷ സവിശേഷതകള്‍ വേരിയന്റില്‍ ലഭ്യമാണ്.

ഫാബ്രിക് സീറ്റുകളാണ് ഇൗ വേരിയന്റില്‍ ലഭിക്കുന്നത്. കളര്‍ ടിഎഫ്ടി എംഐഡി, വോയ്സ് റെക്കഗ്‌നിഷന്‍, മാനുവല്‍ എസി, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ക്രമീകരിക്കാവുന്ന റിയര്‍ ഹെഡ്റെസ്റ്റ്, റീഡിംഗ് ലാമ്പ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡോര്‍ മാപ്പ് പോക്കറ്റുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. 6 ലക്ഷം രൂപ ബജറ്റില്‍ ഇതെല്ലാം ആകര്‍ഷകമായ ഒരു പാക്കേജായി മാറുന്നു.

എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയുടെ മെക്കാനിക്കല്‍ വശങ്ങളിലേക്ക് കടന്നാല്‍ ഇത് രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 82 bhp പീക്ക് പവറും 114 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഓറ എന്നീ മോഡലുകള്‍ക്ക് ഇതേ എഞ്ചിനാണ് തുടിപ്പേകുന്നത്. പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്ന 1.2 ലിറ്റര്‍ ബൈ ഫ്യുവല്‍ എഞ്ചിനാണ് രണ്ടാമത്തേത്.

ഇത് 68 bhp പവറും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ലഭ്യമാകും. അതേസമയം എക്‌സ്റ്ററിന്റെ സിഎന്‍ജി പതിപ്പ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ. ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജാണ് എക്‌സ്റ്ററിന്റെ പെട്രോള്‍ മാനുവല്‍ വാഗ്ദാനം ചെയ്യുന്നത്.

എഎംടി മോഡലുകള്‍ക്ക് 19.2 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം. സിഎന്‍ജി പതിപ്പിന് കിലോമീറ്ററിന് 27.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശവാദം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റും വരാനിരിക്കുന്ന ഭാരത് NCAP മാനദണ്ഡങ്ങളും അനുസരിച്ച് എക്സ്റ്റര്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി ഉയര്‍ന്നുവരുമെന്നാണ് ഹ്യുണ്ടായിയുടെ വിശ്വാസം. ഹ്യുണ്ടായി എക്‌സ്റ്ററിന്റെ ഡെലിവറി ബുധനാഴ്ച ആരംഭിച്ചിരുന്നു. ഇതുവരെ 10,000-ത്തിലേറെ ബുക്കിംഗുകളാണ് എക്‌സ്റ്റര്‍ വാരിക്കൂട്ടിയത്.



0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്