മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ലേ ഔട്ടിൽ വലിയ മാറ്റങ്ങളുമായിട് വാട്സ്ആപ്പ് അപ്ഡേറ്റ് വന്നു

ലേ ഔട്ടിൽ വലിയ മാറ്റങ്ങളുമായിട് വാട്സ്ആപ്പ് അപ്ഡേറ്റ് വന്നു

ലേ ഔട്ടിൽ വലിയ മാറ്റങ്ങളുമായിട്ടാണ് വാട്സ്ആപ്പ് അപ്ഡേറ്റ് വന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുള്ള ബീറ്റ അപ്ഡേറ്റിലാണ് ഈ പുതിയ ലേ ഔട്ട് നൽകിയിട്ടുള്ളത്. വർഷങ്ങളായി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കണ്ട് ശീലിച്ച വാട്സ്ആപ്പിലുള്ള യൂസർ ഇന്റർഫേസിൽ കാര്യമായ മാറ്റങ്ങളാണ് പുതിയ ബീറ്റ അപ്ഡേറ്റിലൂടെ വരുത്തിയിരിക്കുന്നത്.

വേഗത്തിൽ കൂടുതൽ ഓപ്ഷനുകൾ ആക്സസ് ചെയ്യാവുന്ന തരത്തിലാണ് ഇന്റർഫേസ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.

പുതുക്കിയ ഇന്റർഫേസ്

വാട്സ്ആപ്പ് തുറന്നാൽ ആദ്യം കിട്ടുന്ന വിൻഡോയിൽ തന്നെ നിങ്ങളുടെ ചാറ്റുകൾക്കൊപ്പം മറ്റ് നിരവധി ഓപ്ഷനുകളും ഇപ്പോൾ വാട്സ്ആപ്പ് നൽകുന്നുണ്ട്. നേരത്തെ ചാറ്റുകൾക്ക് മുകളിൽ നൽകിയിരുന്ന ചാറ്റ്സ്, സ്റ്റാറ്റസ്, കോൾസ് എന്ന ഓപ്ഷൻ ഇപ്പോൾ പാടെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിന് പകരമായി ചാറ്റുകൾക്ക് താഴെയായിട്ടാണ് ഓപ്ഷനുകൾ നൽകിയിരിക്കുന്നത്. ചാറ്റ്സ്, കോൾസ്, കമ്മ്യൂണിറ്റീസ്, സ്റ്റാറ്റസ് എന്നിങ്ങനെയാണ് വാട്സ്ആപ്പ് പുതിയ ലേ ഔട്ടിൽ താഴെ ഓപ്ഷനുകൾ നൽകിയിട്ടുള്ളത്. ഇത് വേഗത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്ന തരത്തിലാണുള്ളത്.

മെയിൻ വിൻഡോ ലേഔട്ട്

വാട്സ്ആപ്പ് ആപ്പിന്റെ യൂസർ ഇന്റർഫേസ് കമ്പനി പൂർണമായും മാറ്റിയിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. യൂസർ ഇന്റർഫേസിലെ ചില ഘടകങ്ങൾ മാത്രം മാറ്റുകയും വാട്സ്ആപ്പിന്റെ പ്രധാന വിൻഡോയുടെ ലേഔട്ട് പുതുക്കുകയും മാത്രമാണ് ചെയ്തിരിക്കുന്നത്. പ്രധാന പേജിന്റെ താഴെയായി ചാറ്റ്സ്, കോളുകൾ, കമ്മ്യൂണിറ്റീസ്, സ്റ്റാറ്റസ് ടാബുകൾ നൽകിയിട്ടുണ്ട്. വലിയ സ്‌ക്രീനുള്ള ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഒരു കൈയ്യിൽ ഫോൺ ഉപയോഗിക്കുമ്പോൾ മുകളിലേക്ക് ടച്ച് ചെയ്യാൻ എത്താത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ പുതിയ ഡിസൈൻ സഹായിക്കും.

ആൻഡ്രോയിഡ് ബീറ്റയിൽ എത്തി

വാട്സ്ആപ്പിന്റെ ബാക്കിയുള്ള ഇന്റർഫേസ് പഴയ രീതിയിൽ തന്നെയാണുള്ളത്. ഐഒഎസ് ഡിവൈസുകളിൽ ഇതിനകം തന്നെ ഇത്തരമൊരു ഇന്റർഫേസാണുള്ളത്. ഇനി മുതൽ വാട്സ്ആപ്പ് ആൻഡ്രോയിഡ് ഡിവൈസുകളിൽ ഉപയോഗിക്കുന്നവർക്കും എളുപ്പത്തിൽ ടാബുകൾ ആക്സസ് ചെയ്യാൻ സാധിക്കുന്ന ഇന്റർഫേസ് ലഭിക്കും. വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് നിലവിൽ ഈ ലേഔട്ടുള്ള അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. പരീക്ഷണത്തിന് ശേഷം വൈകാതെ തന്നെ എല്ലാവർക്കുമായി ഈ അപ്ഡേറ്റ് ലഭ്യമാകും. അപ്ഡേറ്റ് ലഭിച്ചാൽ പിന്നീട് പഴയ ലേഔട്ടിലേക്ക് മാറാൻ സാധിക്കില്ല.

സ്റ്റേബിൾ അപ്ഡേറ്റ്

ആൻഡ്രോയിഡ് വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് പുതിയ ലേഔട്ട് നിലവിൽ ലഭ്യമാണ്. ബീറ്റ ടെസ്റ്റിൽ എല്ലാം സുഗമമായി പ്രവർത്തിക്കുന്നുണ്ട് എങ്കിൽ സ്റ്റേബിൾ ആയ വാട്സ്ആപ്പ് പതിപ്പിലും പുതിയ ലേ ഔട്ട് ലഭ്യമാക്കും. ആപ്പിന്റെ സ്റ്റേബിൾ ആയ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും എപ്പോഴായിരിക്കും പുതിയ അപ്ഡേറ്റ് ലഭിക്കുക എന്ന കാര്യം മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.

ചാറ്റ് ലോക്ക് ഫീച്ചർ

അടുത്തിടെ വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ പുതിയ ചാറ്റ് ലോക്ക് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ആരെങ്കിലും നമ്മുടെ ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്നാലും ലോക്ക് ചെയ്ത ചാറ്റുകൾ കാണില്ല എന്നതാണ് ഇതിന്റെ ഈ ഫീച്ചറിന്റെ ഗുണം. കൂടുതൽ പ്രൈവസിയും സുരക്ഷയും നൽകുന്ന ഈ ചാറ്റ ലോക്ക് ഫീച്ചറിലൂടെ ലോക്ക് ചെയ്യപ്പെട്ട ചാറ്റുകൾ തുറക്കാൻ ഫോൺ അൺലോക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സെക്യൂരിറ്റി കോഡോ പാറ്റേണോ ഫിങ്കർപ്രിന്റ് സെൻസറോ ആവശ്യമാണ്. ഇത്തരം ചാറ്റുകളിലേക്ക് വരുന്ന മെസേജുകളുടെ നോട്ടിഫിക്കേഷനുകളിൽ അയച്ച ആളുടെ പേരോ മെസേജിലെ കണ്ടന്റോ കാണിക്കില്ല.

മെസേജ് എഡിറ്റ് ഫീച്ചർ

അടുത്തിടെ വാട്സ്ആപ്പ് പുറത്തിറക്കിയ മറ്റൊരു പ്രധാന ഫീച്ചറാണ് പുതിയ എഡിറ്റ് ബട്ടൺ. ആർക്കെങ്കിലും നമ്മളൊരു മെസേജ് തെറ്റായി അയച്ചാൽ ആ തെറ്റുകൾ തിരുത്താൻ ഓപ്ഷൻ നൽകുന്ന ഫീച്ചറാണ് ഇത്. അടുത്ത 15 മിനുറ്റിൽ മെസേജുകൾ എഡിറ്റ് ചെയ്യാൻ സാദിക്കും. മെസേജുകളിൽ തെറ്റുകൾ വന്നിട്ടുണ്ട് എങ്കിൽ മെത്തത്തിൽ ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാൻ സാധിക്കുന്നു എന്നത് വളരെ ഉപയോഗപ്രദമായ ഫീച്ചറാണ്. ചാറ്റ ലോക്ക്, എഡിറ്റ് മെസേജ് ഫീച്ചറുകൾ നിങ്ങളുടെ ഫോണിൽ ലഭ്യമായിട്ടില്ലെങ്കിലും വിഷമിക്കേണ്ടതില്ല, വൈകാതെ ഈ ഫീച്ചറുകൾ ലഭ്യമാകും.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്