മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വോയിസ് നോട്ട് കേള്‍ക്കാന്‍ കഴിയില്ലേ എങ്കില്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം;പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

വോയിസ് നോട്ട് കേള്‍ക്കാന്‍ കഴിയില്ലേ എങ്കില്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം;പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

പുതിയ ഫീച്ചറുകളുടെ പണിപ്പുരയിലാണ് വാട്സപ്പ്. ഈ വര്‍ഷം പകുതിയോടടുക്കുമ്പോള്‍ തന്നെ നിരവധി അപ്‌ഡേഷനുകളാണ് വന്നത്. മീറ്റിങുകളിലോ മറ്റുപല സാഹചര്യങ്ങളിലോ വാട്‌സ് ആപ്പില്‍ വന്ന വോയിസ് നോട്ട് ഓപ്പണാക്കാന്‍ കഴിയാതെ വരും. അത്തരം സാഹചര്യങ്ങളില്‍ പരിഹാരമെന്ന നിലയിലാണ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ വോയിസിനെ അനായാസം ടെക്‌സ്റ്റ് ആക്കി മാറ്റാം.

ആ വോയിസ് മെസേജില്‍ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് അത് ടെക്സ്റ്റ് ആക്കി മാറ്റി കാണിക്കുന്ന ഫീച്ചറാണ് ഇത്. ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും. വാട്‌സ്ആപ്പ് സെറ്റിങ്‌സ്> ചാറ്റ്‌സ് > വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ്‌സ് എന്നിങ്ങനെയായിരിക്കും ഈ ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നത്.

ഇതിന് പുറമെ റിപ്ലെ വിത്ത് എ മെസേജ് എന്ന വരാനിരിക്കുന്ന വാട്‌സ്ആപ്പ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ഇന്‍കമിംഗ് കോള്‍ എളുപ്പത്തില്‍ റിജെക്റ്റ് ചെയ്യാനും അതേ സമയം വിളിക്കുന്ന ആളിന് മെസേജ് അയക്കാനും സാധിക്കും. ഫോണില്‍ സാധാരണ വോയിസ് കോളുകള്‍ വരുമ്പോള്‍ റിജെക്റ്റ് ചെയ്ത് എസ്എംഎസ് വഴി റിപ്ലെ കൊടുക്കുന്ന രീതിയില്‍ തന്നെയാണ് റിപ്ലെ വിത്ത് എ മെസേജ് എന്ന ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്