ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്.ഒരേസമയം 32 വാട്‌സ്‌ആപ്പ് അക്കൗണ്ടുകളെ വരെ കണക്‌ട് ചെയ്ത് വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്ന വിധം ഗ്രൂപ്പ് കോള്‍ സംവിധാനം വിപുലീകരിക്കുകയാണ് ഇതില്‍ ഒന്ന്.
വലിയ ഫയലുകള്‍ വാട്‌സ്‌ആപ്പ് വഴി കൈമാറാന്‍ കഴിയാത്തത് ഒരു പോരായ്മയാണ്. ഇത് പരിഹരിച്ച് കൊണ്ട് രണ്ടു ജിബി വരെയുള്ള ഫയലുകള്‍ കൈമാറാനുള്ള സംവിധാനം ഒരുക്കുമെന്ന് കമ്ബനി അറിയിച്ചു. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 1,024 ആയി ഉയര്‍ത്തുകയാണ് മറ്റൊരു പരിഷ്‌കാരമെന്നും കമ്ബനി അറിയിച്ചു.
ഇതിന് പുറമേ 5000 ഉപയോക്താക്കള്‍ക്ക് വരെ മെസേജുകള്‍ ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ കഴിയും വിധം സംവിധാനം ഒരുക്കും. ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കും. സബ് ഗ്രൂപ്പുകള്‍, അനൗസ്‌മെന്റ് ചാനലുകള്‍ തുടങ്ങിയ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ടാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്‍ഡ് ടു എന്‍ഡു എന്‍ക്രിപ്ഷന്‍ ആയതു കൊണ്ട് 32 ആളുകള്‍ വരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വീഡിയോ കോളിങ്ങില്‍ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
ഏപ്രിലിലാണ് ഈ സേവനം തുടങ്ങിയത്. വരുന്ന ആഴ്ചകളില്‍ എല്ലാ വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും. ഇന്‍- ചാറ്റ് പോള്‍സ് ആണ് മറ്റൊരു പരിഷ്‌കാരം. 2ജിബി വരെയുള്ള ഫയലുകള്‍ കൈമാറാന്‍ കഴിയുംവിധം ക്രമീകരണം ഒരുക്കുകയാണ് മറ്റൊന്ന്. നിലവില്‍ ഇത് 16 എംബി വരെയാണ്.
അഡ്മിന്‍ ഡീലിറ്റ്, ഇമോജി റിയാക്ഷന്‍, തുടങ്ങിയ ഫീച്ചറുകള്‍ക്ക് പുറമേ അവതരിപ്പിക്കുന്ന ഇന്‍- ചാറ്റ് പോളുകള്‍, 32 ആളുകളെ വരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വീഡിയോ കോളിങ്, ഗ്രൂപ്പിന്റെ അംഗസംഖ്യ 1024 ആയി ഉയര്‍ത്തല്‍ എന്നിവ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു.
Post a Comment