ഒരു ഉപഭോക്താവ് ഓൺലൈനിൽ ഒരു സ്‌ക്രീൻഷോട്ട് പങ്കിട്ടതോടെയാണ് ഗൂഗിൾപേയും കൺവീനിയൻസ് ഫീസ് ഈടാക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വന്നത്. 749 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ചെയ്തതോടെയാണ് ടിപ്സ്റ്റർ മുകുൾ ശർമയ്ക്കു 3 രൂപ ഫീസ് ഈടാക്കിയതത്രേ. അതേസമയം നിരവധി ഉപഭോക്തക്കൾ തങ്ങൾക്കു അധികം പണം പോയില്ലെന്ന വാദവുമായെത്തി. അതേസമയം ഗൂഗിളും ഔദ്യോഗികമായി ഇത്തരം ചാർജുകളെക്കുറിച്ചു പ്രഖ്യാപിച്ചിട്ടില്ല.
എന്തായാലും ഗൂഗിൾ കസ്റ്റമർ കെയറും ഇത്തരം പ്ലാറ്റ്ഫോം ചാർജുകളെപ്പറ്റി പറയുന്നില്ല. പക്ഷേ ചിലപ്പോൾ ഓപ്പറേറ്ററുടെ ചാർജ് ഉണ്ടാകാമെന്നാണ് സൂചന നൽകുന്നത്. ഇന്ത്യൻ ഉപയോക്താക്കൾക്കുള്ള സേവന നിബന്ധനകളുടെ സമീപകാല അപ്‌ഡേറ്റുകളിൽ റീചാർജുകൾക്കുൾപ്പെടെ ഫീസ് ഈടാക്കുന്നതു പരാമർശിക്കുന്നുണ്ട്.
അതേസമയം ഒരു ഇടപാട് പൂർത്തിയാക്കുന്നതിന് മുമ്പ് ബാധകമായ ഫീസുകളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഈ ഫീസ് ഓപ്പറേറ്ററുടെ വിവേചനാധികാരത്തിന് വിധേയമാണെന്നും നിബന്ധനകൾ പറയുന്നു. ഇതിലെ പുതിയ അപ്ഡേറ്റുകൾ താമസിയാതെ അറിയാം.
Post a Comment