മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ ഈ നമ്പര്‍ സേവ് ചെയ്യണം

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ ഈ നമ്പര്‍ സേവ് ചെയ്യണം

  • ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ ഈ നമ്പര്‍ സേവ് ചെയ്യണം!
ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിങ്ങനെ റീചാര്‍ജ് ചെയ്യാനായി നാം വ്യത്യസ്ത യു പി ഐ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്. തിടുക്കത്തില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കുന്ന മൊബൈല്‍ നമ്പര്‍ ചിലപ്പോള്‍ തെറ്റിപ്പോകാറുണ്ട്. ഈ പണം തിരികെ ലഭിക്കാന്‍ വഴിയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ ?

ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് ഏതാണോ അതാത് കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ച് ഇക്കാര്യം പറയുക എന്നതാണ്. വിളിച്ചു പറഞ്ഞാല്‍ മാത്രം പോര, സെര്‍വീസ് പ്രൊവൈഡറുടെ മെയില്‍ ഐ ഡിയിലേക്ക് മൊബൈല്‍ നമ്പര്‍, തെറ്റി റീചാര്‍ജ് ചെയ്ത മൊബൈല്‍ നമ്പര്‍, ട്രാന്‍സാക്ഷന്‍ ഐ ഡി, റീചാര്‍ജ് ചെയ്ത തുക എന്നീ വിശദാംശങ്ങള്‍ ഉള്‍പ്പെടെ അപേക്ഷ അയക്കുകയും വേണം. ഇ-മെയില്‍ ഐ.ഡികള്‍

എയര്‍ടെല്‍: airtelpresence@in.airtel.com
ജിയോ: care@jio.com

നിങ്ങള്‍ വിശദാംശങ്ങളും അയക്കുമ്പോള്‍, കമ്പനി ഇക്കാര്യങ്ങള്‍ പരിശോധിച്ച് ശരിയെന്ന് ഉറപ്പുവരുത്തിയ ശേഷം നിങ്ങളുടെ പണം തിരികെ നല്‍കാം. ശ്രദ്ധിക്കുക, നിങ്ങള്‍ എത്രയും വേഗം ചെയ്യുന്നുവോ അത്രയും പെട്ടന്ന് പണം തിരികെ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും.

ഇനി സര്‍വീസ് പ്രൊവൈഡര്‍ ഇത് ചെയ്ത് തന്നില്ലെങ്കില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് (1800-11-4000 അല്ലെങ്കില്‍ 1915) ലേക്ക് വിളിച്ച് അല്ലെങ്കില്‍ അവരുടെ consumerhelpline.gov.in എന്ന വെബ്‌സൈറ്റില്‍ കംപ്ലൈയന്റ് രജിസ്റ്റര്‍ ചെയ്യാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ മൊബൈല്‍ നമ്പറിന്റെ ഒന്നോ രണ്ടോ ഡിജിറ്റ് മാറി പോയെങ്കില്‍ മാത്രമേ റീഫണ്ട് ലഭ്യമാവുകയുള്ളൂ.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്