മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഒരു ഗ്രൂപ്പില്‍ 512 അംഗങ്ങള്‍, അഡ്മിന് മെസെജ് ഡിലിറ്റ് ചെയ്യാം ഒരു സിനിമ മുഴുവന്‍ അയക്കാം; അടിമുടി മാറ്റവുമായി വാട്സാപ്പ്

ഒരു ഗ്രൂപ്പില്‍ 512 അംഗങ്ങള്‍, അഡ്മിന് മെസെജ് ഡിലിറ്റ് ചെയ്യാം ഒരു സിനിമ മുഴുവന്‍ അയക്കാം; അടിമുടി മാറ്റവുമായി വാട്സാപ്പ്


ഒരു പിടി അപ്ഡേറ്റുകളുമായി (Update) അടുമുടി മാറാന്‍ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് അനാവിശ്യ മെസേജുകള്‍ അയച്ച്‌ ഗ്രൂപ്പുകള്‍ അലങ്കോലമാകുന്നത് നോക്കി നില്‍ക്കേണ്ടി വന്ന അഡ്മിനുകള്‍ക്ക് (Admin) ആശ്വാസം നല്‍കുന്നതാണ് വാട്സാപ്പിലെ പ്രധാനമാറ്റം. കുഴപ്പംപിടിച്ച സന്ദേശങ്ങള്‍ ഗ്രൂപ്പുകളില്‍ നിന്ന് അഡ്മിനുകള്‍ക്ക് നേരിട്ട് ഡിലീറ്റ് ചെയ്യാം.

അംഗങ്ങളുടെ എണ്ണത്തിന്‍റെ പരിധി ഇപ്പോള്‍ ഉള്ളതില്‍ നിന്ന് ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കില്‍ ഒരു സിനിമ മുഴുവന്‍ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ വരുന്ന ആഴ്ചകളില്‍ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.

ഓരോ സന്ദേശത്തിനും ഇമോജികള്‍ വഴി, സന്ദേശത്തിനുള്ളില്‍ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷന്‍സ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റില്‍ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകള്‍ പരിചയപ്പെടാം.

ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങള്‍ എന്നത് 512 ആയി വര്‍ധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേര്‍ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.

∙ ഗ്രൂപ്പിലെ അംഗങ്ങള്‍ അനാവശ്യമായി എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അതു ഡിലീറ്റ് ചെയ്യാന്‍ അഡ്മിന്‍ അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജില്‍ അമര്‍ത്തിപ്പിടിച്ച്‌ ഡിലീറ്റ് ചെയ്യാം.

2 ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണ അയയ്ക്കാം. നിലവി‍ല്‍ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂര്‍ണമായി അയയ്ക്കാനാവും. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ടെലിഗ്രാം മെസഞ്ചര്‍ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് വാട്സാപ്പിലെ ഈ മാറ്റം.

∙ വോയ്സ് കോളില്‍ ഒരേസമയം 32 പേരെ വരെ ചേര്‍ക്കാം. ഇപ്പോള്‍ 8 പേരെയാണു ചേര്‍ക്കാവുന്നത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം. വാട്സാപ് അപ്ഡേറ്റ് ചെയ്തിട്ടും ഈ സൗകര്യങ്ങളൊന്നും കിട്ടിയില്ലെങ്കില്‍ ആശങ്കപ്പെടാനില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ പുതിയ സംവിധാനങ്ങളെല്ലാം തന്നെ എല്ലാ ഉപഭോക്തക്കളിലേക്കും എത്തും.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്