മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ലോഗോ മാറ്റി ബിഎസ്എന്‍എല്‍

കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ലോഗോ മാറ്റി ബിഎസ്എന്‍എല്‍

ന്യൂഡൽഹി: ലോഗോയില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്ലും. പുതിയ ലോഗോയില്‍ ഇന്ത്യ എന്നത് വെട്ടി ഭാരതമാക്കി മാറ്റിയിട്ടുണ്ട്. ലോഗോയുടെ നിറത്തിലും കാര്യമായ മാറ്റം വരുത്തി. ഡൽഹിയിലെ ബിഎസ്എൻഎൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പുതിയ ലോഗോ പ്രകാശനം ചെയ്തു.

‘ബിഎസ്എൻഎൽ കണക്ടിംഗ് ഇന്ത്യ’ എന്നതിന് പകരം ‘ബിഎസ്എൻഎൽ കണക്ടിംഗ് ഭാരത്’ എന്ന സ്ലോഗനാണ് പുതിയ ലോഗോയ്‌ക്ക് നൽകിയിരിക്കുന്നത്. പഴയ ലോഗോയിലെ നീലയുംചുവപ്പുംനിറങ്ങൾമാറ്റിത്രിവർണപതാകയിലെ നിറങ്ങളാണ് പുതിയ ലോഗോയ്‌ക്ക് നൽകിയിരിക്കുന്നത്. കൂടാതെ ഭാരതത്തിന്റെ ഭൂപടവുംഉൾപ്പെടുത്തിയിട്ടുണ്ട്.

ബിഎസ്എൻഎല്ലിന്റെ 7 പുതിയ സേവനങ്ങളും കമ്പനി പുറത്തുവിട്ടു. സ്പാം പ്രൊട്ടക്ഷൻ മെഷേഴ്‌സ്, നാഷണൽ വൈ-ഫൈ റോമിംഗ് സേവനങ്ങൾ, ഫൈബർ ബേസ്ഡ് ഇന്റർനെറ്റ് ടിവി സർവീസസ്, ഡയറക്ട് ടു ഡയറക്ട് ഡിവൈസ്കണക്ടിവിറ്റി തുടങ്ങിയവയാണ് പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നത്.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്