മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് നുബിയയുടെ ഇസഡ് 50 ( Nubia Z50) ഡിസംബർ 19 ന് ഔദ്യോഗികമായി അവതരിപ്പിച്ചു. എന്നാൽ, ഇതിന് മുന്നോടിയായി ഇസഡ്ടിഇ യുടെ ഉടമസ്ഥതയിലുള്ള സ്മാർട് ഫോൺ ബ്രാൻഡ് വരാനിരിക്കുന്ന ഫോണിന്റെ ഡിസൈനും കുറച്ച് ഫീച്ചറുകളും വെളിപ്പെടുത്തുന്ന ചിത്രങ്ങളും വിഡിയോയും പുറത്തിറക്കി. നുബിയ Z50 മൂന്ന് കളർ ഓപ്ഷനുകളിലാണ് വരുന്നത്.
പുറത്തുവന്ന ഡിസൈൻ പ്രകാരം സെൽഫി ഷൂട്ടറിനായി മുൻവശത്ത് ഒരു ഹോൾ-പഞ്ച് ഡിസ്പ്ലേ ഉണ്ട്. നൂബിയ Z50 ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള പുതിയ മൈഒഎസ്13 (MyOS 13) ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ആണ് പ്രതീക്ഷിക്കുന്ന ബാറ്ററി. 64 മെഗാപിക്സൽ പ്രൈമറി സെൻസറിന്റെ നേതൃത്വത്തിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആയിരിക്കും പ്രോസസർ. വെയ്ബോയിൽ ഷെയർ ചെയ്ത ടീസർ വിഡിയോകളും പോസ്റ്ററുകളും നുബിയ Z50ന്റെ ഡിസൈൻ വെളിപ്പെടുത്തുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറകൾ ഉൾക്കൊള്ളുന്ന റിങ് പോലുള്ള ക്യാമറാ മൊഡ്യൂളുകൾ ഹാൻഡ്‌സെറ്റിന്റെ മുകളിൽ ഇടത് കോണിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രൈമറി ക്യാമറയ്ക്ക് ചുവപ്പ് നിറമുള്ള ബോർഡർ ഉള്ളതും ഫോണിന്റെ ബോഡിയിൽ നിന്ന് ചെറുതായി ഉയർന്നു നിൽക്കുന്നതും ശ്രദ്ധേയമാണ്. ക്യാമറകൾ 8 കെ വിഡിയോ റെക്കോർഡിങ്ങും 4 കെ ടൈം-ലാപ്സ് ഫൊട്ടോഗ്രഫി ഫീച്ചറും വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. സ്റ്റാറി സ്കൈ ഫൊട്ടോഗ്രഫി ഉൾപ്പെടെയുള്ള മറ്റ് ഫൊട്ടോഗ്രഫി മോഡുകളും ഇത് പിന്തുണയ്ക്കും. ഒറ്റ ചാർജിൽ 30 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം നൽകുമെന്ന് അവകാശപ്പെടുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് നുബിയ Z50 അവതരിപ്പിക്കുന്നത്.
Post a Comment