മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വാട്ട്സ് ആപ്പിൽ ആരൊക്കെ ബ്ലോക്ക് ചെയ്തു എന്നറിയാൻ ട്രിക്ക് ഉണ്ട് ?

വാട്ട്സ് ആപ്പിൽ ആരൊക്കെ ബ്ലോക്ക് ചെയ്തു എന്നറിയാൻ ട്രിക്ക് ഉണ്ട് ?

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഈ വാട്ട്സ്  അറിയാത്ത ഒരുപാടു ഓപ്‌ഷനുകളും ഒളിഞ്ഞിരിപ്പുണ്ട് എന്നുതന്നെ പറയാം .അത്തരത്തിൽ കുറച്ചു ട്രിക്കുകൾ ഇവിടെ നോക്കാം .അതിൽ ആദ്യം നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാൻ ചില എളുപ്പ വഴിയുണ്ട് .എന്നാൽ ഇപ്പോൾ ഇതിന്നായി പ്രേതെക ഫീച്ചറുകൾ ഒന്നും തന്നെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചട്ടില്ല എങ്കിലും നമുക്ക് ചില പൊടികൈകളിലൂടെ അത് അറിയുവാൻ സാധിക്കും.

 നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയുവാൻ അയാളുടെ ലാസ്റ്റ് സീൻ ,പ്രൊഫൈൽ പിക്ക് കൂടാതെ ഫോട്ടോസ് എന്നിവ പരിശോധിക്കുക .അതുപോലെ തന്നെ മെസേജ് അയച്ചതിനു ശേഷം ബ്ലൂ ടിക്ക് വന്നോ അല്ലെങ്കിൽ രണ്ട് ടിക്ക് വന്നോ എന്ന് പരിശോധിക്കുക .അതുപോലെ തന്നെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുവാൻ നോക്കുക .ഈ കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെങ്കിൽ ഉറപ്പിക്കാം നിങ്ങളെ ആ വെക്തി ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന്.

വാട്ട്സ് ആപ്പ് കോളുകൾ  റെക്കോർഡ് ചെയ്യുന്നത് എങ്ങനെ വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ വാട്ട്സ് ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന വോയ്‌സ് റെക്കോർഡിങ് ആപ്ലികേഷൻ ഉപയോഗിച്ച് തന്നെ വാട്ട്സ് ആപ്പ് കോളുകളും ഇപ്പോൾ റെക്കോർഡ് ചെയ്യാം . അതിന്നായി നിങ്ങൾ വാട്ട്സ് ആപ്പ് കോളുകൾ ചെയ്യുന്ന സമയത്തു മൾട്ടി ടാസ്കിങ് ഉപയോഗിച്ച് റെക്കോർഡിങ് ആപ്പ്ലികേഷൻ ഓപ്പൺ ചെയ്യുക .അതിനു ശേഷം നിങ്ങൾ ചെയ്യുന്ന കോൾ ലൗഡ് സ്പീക്കറിൽ ഇട്ടു റെക്കോർഡ് ചെയ്യുവാൻ സാധിക്കുന്നു.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്