മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ലോഗിൻ ചെയ്യാൻ രണ്ടാമതൊരു OTP കൂടി വേണം; വാട്‌സാപ്പിൽ പുതിയ അപ്‌ഡേറ്റ് വരുന്നു

ലോഗിൻ ചെയ്യാൻ രണ്ടാമതൊരു OTP കൂടി വേണം; വാട്‌സാപ്പിൽ പുതിയ അപ്‌ഡേറ്റ് വരുന്നു

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി വാട്സാപ്പ് പുതിയൊരു ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഇതുവഴി പുതിയൊരു ഫോണിൽ നിലവിലുള്ള വാട്സാപ്പ് അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ എസ്എംഎസ് വഴി ലഭിക്കുന്ന മറ്റൊരു വെരിഫിക്കേഷൻ കോഡ് കൂടിനൽകേണ്ടി വരും.

ഈ നമ്പർ മറ്റൊരു ഫോണിലെ വാട്സാപ്പിൽ ഉപയോഗിക്കുന്നുണ്ടെന്നും നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന് ഉറപ്പുവരുത്താൻ മറ്റൊരു വെരിഫിക്കേഷൻ കോഡ് കൂടി സ്ഥിരീകരിക്കണം എന്നുമുള്ള നിർദേശം വാബീറ്റ ഇൻഫൊ പുറത്തുവിട്ട ഒരു സ്ക്രീൻഷോട്ടിലെ പോപ്പ് അപ്പ് മെസേജിൽ കാണാം. ടൈമർ പൂർത്തിയായതിന് ശേഷം അധിക സുരക്ഷയ്ക്കായുള്ള കോഡ് അയക്കാം. കോഡ് ലഭിച്ചാൽ അത് നിർദേശിച്ച സ്ഥലത്ത് ടൈപ്പ് ചെയ്തതിന് ശേഷം മുന്നോട്ട് പോവാം എന്നും നിർദേശത്തിൽ പറയുന്നു.

വാട്സാപ്പ് അക്കൗണ്ടുകൾ മോഷ്ടിക്കപ്പെടുന്നതും ഹാക്ക് ചെയ്യപ്പെടുന്നതും നിയന്ത്രിക്കുന്നതിനായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വാട്സാപ്പ് മറ്റൊരു ഫോണിൽ ലോഗിൻ ചെയ്യുമ്പോൾ നിലവിൽ ഒരു ഒടിപി മാത്രമാണ് ലഭിക്കുക. എന്നാൽ ആളുകളെ കബളിപ്പിച്ച് ഈ ഒടിപി മറ്റുള്ളവർ കൈക്കലാക്കി അക്കൗണ്ട് ഹാക്ക് ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെ ഒരു സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ അപ്ഡേറ്റ്.

ഐഓഎസിലും, ആൻഡ്രോയിഡിലുമുള്ള വാട്സാപ്പ് ബീറ്റാ പതിപ്പുകളിൽ ഈ സൗകര്യം അവതരിപ്പിച്ചേക്കും.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്